കൊവിഡിനാല്‍ ലോകത്തിന് നഷ്ടമായാത് 23.26 ലക്ഷം ജീവനുകള്‍

ന്യൂയോര്‍ക്ക് | കഴിഞ്ഞ ഒരു വര്‍ഷമായി ലോകത്തെ വരിഞ്ഞ് മുറുക്കിയ കൊവിഡ് വൈറസ് നാശ വിതച്ച് ഇപ്പോഴും തുടരുന്നു. ഇതിനകം വൈറസ് ബാധിതരുടെ എണ്ണം10.66 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3.43 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 23.26 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്.
ലോകത്ത് ഏറ്റവും കേസുകളുള്ള അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയാറ് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4.74 ലക്ഷം പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,08,38,843 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.



ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. ബ്രസീലില്‍ തൊണ്ണൂറ്റിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.31 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയൊമ്പത് ലക്ഷം പേര്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

 യുട്യൂബർക്കും, വീഡിയോ ഔഡിയോ റെക്കോർഡ് ചെയ്യുന്നവർക്കും മികച്ച ആൻഡ്രോയിഡ് ആപ്പ് Download App

Post a Comment

أحدث أقدم