നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതി തള്ളി

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതി തള്ളി. കേസിലെ എട്ടാം പ്രതിയായ ദിലീപ് പ്രധാന സാക്ഷികളായ വിപിന്‍ ലാല്‍, ജിന്‍സന്‍ എന്നിവരെ ഭീഷണിപ്പെടുത്തി മൊഴി അനുകൂലമാക്കാന്‍ ശ്രമിച്ചെന്നും വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം എന്നും കാണിച്ച് പ്രോസിക്യൂഷനാണ് വിചാരണ കോടതിയില്‍ ഹരജി നല്‍കിയത്. എന്നാല്‍ ദിലീപിന്റെ വാദം അംഗീകരിച്ച് ഈ ഹരജി കോടതി തള്ളുകയായിരുന്നു

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മൊഴിമാറ്റിക്കാന്‍ ശ്രമമുണ്ടായെന്ന് പറയുന്ന സാക്ഷികള്‍ ഒക്ടോബറില്‍ മാത്രമാണ് പരാതിപ്പെട്ടതെന്നും ഇത് സംശയാസ്പദമാണെന്നുമാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും തെളിവ് കണ്ടെത്താന്‍ ആയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ ഹരജി തള്ളണമെന്നും ദിലീപ് വാദിച്ചു.

Post a Comment

أحدث أقدم