ഇടുക്കി: മൂലമറ്റം പവർ ഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്‌സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ജനറേറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിലായിരുന്നു പൊട്ടിത്തെറി. സ്‌ഫോടനത്തിൽ ട്രാൻഫോമറിന്റെ സുരക്ഷാ കവചം പൊട്ടിത്തെറിച്ചതായാണ് സൂചന.
അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ഓക്‌സിലറി സിസ്റ്റത്തിൽ വെളിച്ചം കണ്ടതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Read Also: ഇന്നത്തെ ജോലി അവസരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉🖱️🖱️
പൊട്ടിത്തെറിയെ തുടർന്ന് മൂലമറ്റം പവർ ഹൗസിലെ വൈദ്യുതി ഉത്പാദനം താത്ക്കാലികമായി നിർത്തിവെച്ചു. അതിനാൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്തിന് പുറത്ത് നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങളും കെഎസ്ഇബി ആരംഭിച്ചിട്ടുണ്ട്. തകരാർ പരിഹരിച്ച് ഉത്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരികയാണ്.
Post a Comment