കൽപ്പറ്റ: വയനാട് ജില്ലയിൽ തിങ്കളാഴ്ച്ച യുഡിഎഫ് ഹർത്താൽ. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള മൂന്നര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമാക്കാനുള്ള കരട് വിജ്ഞാപനത്തിനെതിരെയാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് ഹർത്താൽ.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിഞ്ജാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വന്യജീവി സങ്കേതത്തിന്റെ അതിർത്തിയ്ക്ക് ചുറ്റും 3.4 കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച് വനംപരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയത്. വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതി മുതൽ മലിനീകരണം ഉണ്ടാകുന്ന ഒരു വ്യവസായവും പാടില്ല.
മേഖലയിൽ ഹോട്ടലുകളും റിസോർട്ടുകളും തുറക്കുന്നതും നിരോധിച്ചു. റോഡ് നിർമ്മാണ പ്രവർത്തനങ്ങളും നിയന്ത്രിക്കും. വാണിജ്യ ലക്ഷ്യത്തോടെയുള്ള ഖനനം, പാറപൊട്ടിക്കൽ എന്നിവയും പാടില്ല. മരം മുറിക്കുന്നതിനും നിരോധനം ഉണ്ട്
إرسال تعليق