യു ഡി എഫ് റെക്കോര്‍ഡ് ഭൂരിഭക്ഷം നേടും: മുല്ലപ്പള്ളി

തിരുവനന്തപുരം | സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപനിരിക്കെ ഇതിനോട് പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു ഡി എഫിന് തികഞ്ഞ ആത്മ വിശ്വാസത്തിലും ശുഭപ്രതീയിലുമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. റെക്കോര്‍ഡ് ഭൂരിഭക്ഷത്തില്‍ യു ഡി എഫ് സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു.

ബി ജെ പി 40 സീറ്റ് നേടിയാല്‍ ഭരണം പിടിക്കുമെന്ന സുരേന്ദ്രന്റെ അഭിപ്രായം ചൂണ്ടിക്കാട്ടിയപ്പോള്‍ സ്വപ്ന ലോകത്ത് നിന്ന് പലതും പറയാമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. എന്നാല്‍ കേരളത്തില്‍ ബി ജെ പിയും സി പി എമ്മും തമ്മില്‍ ധാരണയുണ്ട്. പത്ത് സീറ്റിലാണ് ധാരണ. ഇത് സംബന്ധിച്ച് ഇരു വിഭാഗവും കരാറുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ലീഗിനെ ശോഭാ സുരേന്ദ്രന്‍ എന്‍ ഡി എയിലേക്ക് ക്ഷണിച്ചത് എങ്ങനെയെന്ന് ഇനിക്ക് മനസിലായില്ല. നേമം അടക്കം എല്ലാ മണ്ഡലത്തിലും മികച്ച സ്ഥാനാര്‍ഥിയെ ഇറക്കും. യുവാക്കള്‍ക്കും പുതുമുഖങ്ങളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൂടുതല്‍ പരിഗണന നല്‍കും. സമൂഹത്തിലെ ദുര്‍ഭല വിഭാഗങ്ങള്‍ക്കും അവസരം നല്‍കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

 

Post a Comment

أحدث أقدم