തിരുവനന്തപുരം | രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന വരുത്തി എണ്ണ കമ്പനികള്‍. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.
ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 91.48 രൂപയും ഡീസലിന് 86.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയും ഡീസല്‍ വില 87.60 രൂപയുമാണ്.
ഈ മാസം പെട്രോളിന് 4.50 രൂപയും ഡീസലിന് 4.92 രൂപയുമാണ് കൂട്ടിയത്. ഒമ്പത് മാസത്തിനിടെ 21 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവ് സാധാരണക്കാരന് ഇരുട്ടടിയായിരിക്കുകയാണ്
إرسال تعليق