നടൻ ശ്രീവാസ്തവ് ചന്ദ്ര ശേഖർ മരിച്ച നിലയിൽ snews


ചെന്നൈ: നടൻ ശ്രീവാസ്തവ് ചന്ദ്രശേഖർ മരിച്ച നിലയിൽ. ചെന്നൈയിലെ വസതിയിൽ താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നടൻ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ധനുഷിനെ നായകനായി ഗൗതം മോനോന്റെ സംവിധാനത്തിലൊരുങ്ങിയ എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തിൽ ശ്രീവാസ്തവ് ചന്ദ്രശേഖർ അഭിനയിച്ചിട്ടുണ്ട്. വലിമൈ താരായോ എന്ന വെബ്‌സീരിൽ അഭിനയിച്ചു കൊണ്ടിരിക്കെയാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം. ഷൂട്ടിംഗ് ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ശ്രീവാസ്തവ് വീട്ടിൽ മടങ്ങി എത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.


Post a Comment

أحدث أقدم