
തിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി വി.പി ജോയ് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നടന്ന ചടങ്ങളിൽ ബിശ്വാസ് മേത്തയിൽ നിന്നും ജോയ് ഔദ്യോഗികമായി ചുമതല ഏറ്റെടുത്തു. 1987 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ജോയ് പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. കേരളത്തിന്റെ 47ാമത് ചീഫ് സെക്രട്ടറിയാണ് അദ്ദേഹം. അധികാര കൈമാറ്റ ചടങ്ങിൽ മറ്റ് ഐഎഎസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
സംസ്ഥാനത്തിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന് ചുമതലയേറ്റ ശേഷം ജോയ് പറഞ്ഞു. വെല്ലുവിളികൾ ഏറെ ഉണ്ടാകും. എങ്കിലും അതെല്ലാം തരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
إرسال تعليق