തൃശ്ശൂർ: ആളൂരിൽ 17 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 20 പേർക്കെതിരേ കേസെടുത്തു. പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളും അടക്കമുള്ളവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കാമുകൻ മറ്റുള്ളവർക്കും പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശചെയ്തെന്നും 14 തവണ പെൺകുട്ടി പീഡനത്തിനിരയായെന്നുമാണ് വിവരം. കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈനും പോലീസും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വ്യാഴാഴ്ച തന്നെ പ്രതികളെ പിടികൂടുമെന്നും കേസിൽ കൂടൂതൽ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടുമെന്നുമാണ് പോലീസ് നൽകുന്നവിവരം
إرسال تعليق