ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നോ…? പോസ്റ്റ് ഓഫീസിലെത്തി ‘ഈ കോഡ്’ മാത്രം പറയൂ, പരിഹാരം ഉടനടി, സ്ത്രീകള്‍ക്കായി രക്ഷാദൂത് പദ്ധതി



.

 ഗാര്‍ഹികപീഡനത്തില്‍നിന്ന് വനിതകളെ സംരക്ഷിക്കാന്‍ നൂതനപദ്ധതിയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. തപാല്‍വകുപ്പുമായി ചേര്‍ന്ന് ‘രക്ഷാദൂത്’ എന്ന പദ്ധതിയാണ് സുരക്ഷയ്ക്കായി നടപ്പിലാക്കിയിരിക്കുന്നത്. ഗാര്‍ഹിക പീഡനവും മറ്റും ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അതിക്രമങ്ങളില്‍പ്പെടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലളിതമായി പരാതിപ്പെടാനുള്ള പദ്ധതിയാണിത്. അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണെന്ന് അധികൃതര്‍ അറിയിക്കുന്നു. അടുത്തുള്ള പോസ്റ്റ്ഓഫീസിലെത്തി ‘തപാല്‍’ എന്ന കോഡ് പറഞ്ഞാല്‍ പോസ്റ്റ്മാസ്റ്റര്‍/പോസ്റ്റ്മിസ്ട്രസിന്റെ സഹായത്തോടുകൂടി പിന്‍കോഡ് സഹിതമുള്ള സ്വന്തം മേല്‍വിലാസമെഴുതിയ പേപ്പര്‍ ലെറ്റര്‍ബോക്സില്‍ നിക്ഷേപിക്കാം.

.Read Also: എഴുതാനുള്ളതെല്ലാം പറഞ്ഞാൽ മതി എഴുതിത്തരും ഈ കിടു ആപ്പ് ➡️INSTALL CLICK


പീഡനമനുഭവിക്കുന്ന സ്ത്രീക്കോ കുട്ടിക്കോ പോസ്റ്റ്ഓഫീസ് അധികൃതരുടെ സഹായമില്ലാതെയും ഇതു ചെയ്യാവുന്നതാണ്. വെള്ളപേപ്പറില്‍ പൂര്‍ണമായ മേല്‍വിലാസമെഴുതി പെട്ടിയില്‍ നിക്ഷേപിക്കുമ്പോള്‍ കവറിനുപുറത്ത് ‘തപാല്‍’ എന്ന് രേഖപ്പെടുത്തണമെന്ന് മാത്രം. ഇതില്‍ സ്റ്റാമ്പ് പതിക്കേണ്ടതില്ല.


Read Also: പാൻ കാർഡ് ഇല്ലെ? 10 മിനിറ്റിനകം പാൻ കാർഡ് റെഡി! വളരെ ഈസിയായി സ്വന്തമായി അപേക്ഷിക്കാം ➡️ CLICK HERE.

ഇത്തരത്തില്‍ ലഭിക്കുന്ന മേല്‍വിലാസമെഴുതിയ പേപ്പറുകള്‍ പോസ്റ്റ്മാസ്റ്റര്‍ സ്‌കാന്‍ചെയ്ത് വനിതാ ശിശുവികസന വകുപ്പിന് ഇ-മെയില്‍ വഴി അയച്ചുകൊടുക്കും. ഗാര്‍ഹിക അതിക്രമവുമായി ബന്ധപ്പെട്ട പരാതികള്‍ അതത് ജില്ലകളിലെ വനിതാ സംരക്ഷണ ഓഫീസര്‍മാരും കുട്ടികള്‍ക്കെതിരേയുള്ള പരാതികള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍മാരും അന്വേഷിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.

പരാതികള്‍ എഴുതാന്‍ കഴിയാത്തവരെപ്പോലും പീഡനങ്ങളില്‍നിന്ന് രക്ഷപ്പെടുത്താന്‍ സഹായിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അധികൃതര്‍ അറിയിക്കുന്നു. മേല്‍വിലാസം മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്നതുകൊണ്ടുതന്നെ പരാതിയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നില്ല.


Read also ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ പുതുക്കാം; മോട്ടോർ വാഹനവകുപ്പ്‌ സേവനം ഇനി ഓൺലൈനിൽ 👉 CLICK HERE🖱️

Post a Comment

أحدث أقدم