ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം വഴിതെറ്റിക്കാൻ കള്ളം പറഞ്ഞു, സോബിക്കെതിരെ സിബിഐയുടെ ഹർജി



തിരുവനന്തപുരം: 

ബാലഭാസ്‌കറിന്റെ അപകടമരണക്കേസിൽ കള്ളസാക്ഷി പറഞ്ഞ കലാഭവൻ സോബി ജോർജിനെതിരെ കേസെടുക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിബിഐ. ഇതു സംബന്ധിച്ച് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സിബിഐ ഹർജി നൽകി. കേസ് അന്വേഷണം വഴിതെറ്റിക്കാൻ മനപ്പൂർവ്വം കള്ളം പറഞ്ഞുവെന്ന് സിബിഐ ഹർജിയിൽ പറയുന്നു.

2018 സെപ്റ്റംബർ 25ന് ബാലഭാസ്‌കറിന്റെ വാഹനം അപകടത്തിൽപ്പെടുന്നതിന് മുൻപ് ബാലഭാസ്‌കർ ആക്രമിക്കപ്പെട്ടതായാണ് സോബി മൊഴി നൽകിയത്. എന്നാൽ അന്വേഷണത്തിൽ സോബിയുടെ മൊഴി കളവാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തോട് സോബി സഹകരിച്ചിരുന്നില്ല. ഇതോടെയാണ് സോബിയ്‌ക്കെതിരെ സിബിഐ കോടതിയെ സമീപിച്ചത്.


2018 സെപ്റ്റംബർ 25നു പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംങ്ഷനു സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു കാർ മരത്തിൽ ഇടിച്ച് അപകടമുണ്ടായത്. ഡ്രൈവർ അർജുൻ, ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരണപ്പെടുകയായിരുന്നു.

Snews


Post a Comment

أحدث أقدم