ന്യൂയോര്‍ക്ക് | കൊവിഡ് 19 വൈറസ് മൂലം ലോകത്ത് 25.80 ലക്ഷം പേര്‍ ഇതിനകം മരണപ്പെട്ടതായി വേള്‍ഡോ മീറ്ററിന്റെ റിപ്പോര്‍ട്ട്. പതിനൊന്ന് കോടി അറുപത്തിരണ്ട് ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ മാത്രം നാല് ലക്ഷം പേരെ വൈറസ് ബാധിച്ചു. ഒന്‍പതുകോടി പതിനെട്ട് ലക്ഷം പേര്‍ രോഗമുക്തി കൈരിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അമേരിക്കയില്‍ ആകെ കേസുകള്‍ രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 5.33 ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയില്‍ ഒരു കോടി പതിനൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.16,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 1.73 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.1.08 കോടി പേര്‍ രോഗമുക്തി നേടി. 1.57 ലക്ഷം കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഒരു കോടിയിലേറെപ്പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.2.61 ലക്ഷം പേര്‍ക്ക് ഇവിടെ ജീവനും നഷ്ടപ്പെട്ടു.
إرسال تعليق