രണ്ട് മണിക്കൂർ കൊണ്ട് കൊവിഡ് അണു തുടച്ചുനീക്കും ഈ ലായനി



 |
 പ്രതലങ്ങൾ രണ്ട് മണിക്കൂർ കൊണ്ട് കൊവിഡ് അണു മുക്തമാക്കുന്ന ലായനി എമിറേറ്റ്‌സ് എയർലൈൻസ് പരീക്ഷണാർഥം ഉപയോഗിക്കും. വൈറസ് രഹിതമായി ഒരു വർഷം വരെ നിലനിർത്താമെന്ന് അവകാശപ്പെടുന്ന ഒരു സ്‌പ്രേയാണിത്.

ഹെൽസിങ്കി ആസ്ഥാനമായുള്ള നാനോക്‌സി ഫിൻലാൻഡ് വികസിപ്പിച്ചെടുത്ത അണുനാശിനി, ഫോട്ടോകാറ്റാലിസിസ് ഉപയോഗിക്കുന്നു. വെളിച്ചമേൽക്കുമ്പോൾ രാസ പ്രക്രിയ വേഗത്തിലാകുമെന്നും രണ്ട് മണിക്കൂറിനുള്ളിൽ 98 ശതമാനം സൂക്ഷ്മാണുക്കളെയും തുടച്ചുനീക്കുമെന്നും അധികൃതർ പറഞ്ഞു.

ടൈറ്റാനിയം ഡൈ ഓ ക്‌സൈഡിനെ അടിസ്ഥാനമാക്കിയുള്ള ലായനിയാണിത്. വർഷത്തിൽ ഒരിക്കൽ പ്രയോഗിച്ചാൽ മതി. ഫിൻലാൻഡിലെ ആശുപത്രികൾ, സ്‌കൂളുകൾ, ഫാക്ടറികൾ എന്നിവയിൽ ഇത് ഉപയോഗത്തിലുണ്ട്.

Post a Comment

أحدث أقدم