അഞ്ചേരിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

തൃശൂർ : അഞ്ചേരി ഉല്ലാസ് നഗറിൽ 66കാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം. ഇന്ന് പുലർച്ചെയാണ് സംഭവം.

അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജനും ഭാര്യ ഓമനയുമാണ് മരിച്ചത്. ഓമനയെ കൊലപ്പെടുത്തിയശേഷം വീടിന്റെ പുറകിലെ വിറക് പുരയിൽ വെച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു രാജന്‍.

അമ്മയെ അക്രമിക്കുന്നതുകണ്ട മകൾ പിടിച്ചു മാറ്റാൻ ചെല്ലുന്നതിനിടയിൽ മകൾക്കും പരുക്കേറ്റു.
വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഓമനയെ അയല്‍വാസികള്‍ പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വീട്ടിലുള്ളവര്‍ ആശുപത്രിയിലേക്ക് പോയപ്പോഴാണ് രാജന്‍ ആത്മഹത്യ ചെയ്തത്

Post a Comment

أحدث أقدم