കുടുംബപ്രശ്‌നം : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വയോധികൻ തീകൊളുത്തി മരിച്ചു

തൃശൂർ : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വയോധികൻ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഒല്ലൂരിലാണ് സംഭവം. അഞ്ചേരി മുല്ലപ്പിള്ളി വീട്ടിൽ രാജനും ഭാര്യ ഓമനയും ആണ് മരിച്ചത്.

പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന ഓമനയെ രാജൻ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ മക്കളെയും ഇയാൾ പരിക്കേൽപ്പിച്ചു. മക്കളായ ജയ്ദീപ്, രാകേഷ് എന്നിവർക്കാണ് പരിക്കേറ്റത്. തുടർന്ന് ഇവരെ സമീപവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചു. എന്നാൽ ഓമനയുടെ ജീവൻ രക്ഷിക്കാനായില്ല. ഈ സമയത്താണ് രാജൻ ആത്മഹത്യ ചെയ്തത്. വീടിന് സമീപത്തെ വിറകുപുരയിൽ വെച്ച്് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ഡ്രൈവറാണ് രാജൻ. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. രാജനും ഭാര്യയും നേരത്തെ പോലീസിൽ പരാതിപ്പെട്ടിരുന്നതായി ഒല്ലൂർ പോലീസ് വ്യക്തമാക്കി.

Post a Comment

أحدث أقدم