മദ്യം കിട്ടിയില്ല, പകരം സാനിറ്റൈസര്‍ കുടിച്ച മൂന്ന് സഹോദരന്മാര്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മദ്യം കിട്ടാതെ വന്നതോടെ സാനിറ്റൈസര്‍ കുടിച്ച മൂന്ന് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. ദിവസ വേതന തൊഴിലാളികളാണ് മരിച്ച മൂന്നു പേരും.

കോവിഡ് 19 നിയന്ത്രണങ്ങളെ തുടര്‍ന്ന് മദ്യം കിട്ടാതെ വന്നതോടെയാണ് ഇവര്‍ ഈ മാസം 21ന് സാനിറ്റൈസര്‍ കഴിച്ചത്. ഇതോടെ ഇവരുടെ ആരോഗ്യനില വഷളാവുകയും മരണമടയുകയുമായിരുന്നുവെന്ന് എ.എസ്.പി അങ്കിത് ജയ്‌സ്വാള്‍ പറഞ്ഞു.

Post a Comment

أحدث أقدم