കൊച്ചി | മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാനത്ത് കേസെടുത്തു. സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ക്രൈംബ്രാഞ്ച് വിഭാഗം കേസ് എടുത്തിരിക്കുന്നത്. ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം ലഭിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നത്. ഇ ഡിക്കെതിരെ സര്‍ക്കാറിനെതിരായ ഗൂഢാലോചനക്കും കേസെടുത്തിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയെ സമ്മര്‍ദത്തിലാക്കി ഇ ഡി ഉദ്യോഗസ്ഥര്‍ മൊഴിയെടുക്കുന്നത് തങ്ങള്‍ കണ്ടുവെന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കണമെന്ന് പറഞ്ഞ് തന്നില്‍ സമ്മര്‍ദം ചെലുത്തിയതായി സ്വപ്‌ന സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തും കോടതിക്ക് സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തും സമാന ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കുമെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ വാക്ക് തന്നതായും കോടതിക്ക് അയച്ച കത്തില്‍ സരിത്തും പറഞ്ഞിരുന്നു. പ്രതികളുടെ മൊഴികളെല്ലാം പരിശോധിച്ച ശേഷമാണ് കേസെടുത്തിരിക്കുന്നത്
إرسال تعليق