മുംബൈ ഡ്രീംസ് മാളിന്റെ മൂന്നാം നിലയിലെ കൊവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 മരണം സ്ഥിരീകരിച്ചു .മുംബൈ സൺറൈസ് ആശുപത്രിയിൽ ഇന്നലെ രാത്രി 12 .30 ഓടെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
മാളിൽ പ്രവർത്തിക്കുന്ന ആശുപത്രി ആദ്യമായിട്ടാണ് കാണുന്നതെന്നും അപകട സാധ്യത ഏറെയാണെന്നും മുംബൈ മേയർ കിഷോരി മുൻപ് ആശുപത്രിയെ കുറിച്ച് പ്രതികരിച്ചിരുന്നു .
അപകടം നടക്കുന്ന സമയത്ത് എഴുപതിലധികം രോഗികൾ ആശുപത്രിയിൽ ഉണ്ടായിരുന്നു .അപകടമുണ്ടായ ഉടൻ തന്നെ ഇവരെ മറ്റൊരു ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു .എന്നാൽ അപകടത്തിന്റെ കാരണം വ്യക്തമല്ല .ഇതിനെകുറിച്ച് അന്വേഷിക്കുമെന്ന് മേയർ കിഷോരി അറിയിച്ചു .
إرسال تعليق