പ്രചാരണ വിഷയമാക്കരുത്; സ്‌പെഷല്‍ അരിവിതരണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി |  സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ സ്‌പെഷല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ . സര്‍ക്കാരിന് അരിവിതരണം തുടരാമെന്നും എന്നാല്‍ ഇത് തിരഞ്ഞെടുപ്പില്‍ പ്രചരണ വിഷയം ആക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

അരിവിതരണം തടഞ്ഞ കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്
സംസ്ഥാനത്തെ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ മാസം 10 കിലോ അരി നല്‍കുന്ന നടപടിയാണ് കമ്മീഷന്‍ തടഞ്ഞത്. അരിവിതരണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് വ്യക്തമാക്കിയാണ് കമ്മീഷന്‍ തടഞ്ഞത്.

Post a Comment

أحدث أقدم