ഐ.പി.എല്‍ ഇത്തവണ ആര് നേടും?; പ്രവചിച്ച് സ്റ്റെയിന്‍

ഐ.പി.എല്‍ 14ാം സീസണ്‍ അടുത്ത മാസം തുടങ്ങാനിരിക്കെ ഇത്തവണ ആര് കിരീടും ചൂടും എന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. രോഹിത് ശര്‍മ്മ നായകനായ മുംബൈ ഇന്ത്യന്‍സിനാണ് സ്‌റ്റെയിന്‍ ഇത്തവണയും സാധ്യത കല്‍പ്പിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ടൂര്‍ണമെന്റ് ജേതാക്കള്‍ മുംബൈ ആയിരുന്നു.

‘എല്ലാ ടീമും ശക്തരാണ്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് അല്‍പ്പം മുന്‍തൂക്കമുണ്ട്. ക്വിന്റന്‍ ഡീകോക്ക് എന്റെ ഇഷ്ട താരങ്ങളിലൊരാളാണ്. അതിനാല്‍ അവനെയും ഞാന്‍ പിന്തുണയ്ക്കും’- ട്വിറ്ററിലെ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി സ്റ്റെയിന്‍ പറഞ്ഞു.


നേരത്തെ ഐ.പി.എല്ലിനെ വിമര്‍ശിച്ച് സ്റ്റെയിന്‍ രംഗത്തെത്തിയിരുന്നു. ഐ.പി.എല്ലില്‍ ക്രിക്കറ്റിനല്ല പണത്തിനാണ് പ്രാധാന്യമെന്നാണ് സ്റ്റെയില്‍ വിമര്‍ശിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായിരുന്ന സ്റ്റെയിന്‍ ഇത്തവണ ഐ.പി.എല്ലില്‍ കളിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ താരമായിരുന്നു സ്റ്റെയിന്‍. എന്നാല്‍ വേണ്ടത്ര തിളങ്ങാന്‍ അദ്ദേഹത്തിന് ആയിരുന്നില്ല.

Read Also: ട്വന്റി20 ലൈവായി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക➡️🖱️


ഏപ്രില്‍ 9 നാണ് ഐ.പി.എല്‍ 14ാം സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്.

Read Also: ഇന്നത്തെ മറ്റു ടെക്‌നോളജി, ജോബ് വാർത്തകൾ അറിയാൻ ➡️CLICK HERE



Post a Comment

أحدث أقدم