തിരുവനന്തപുരം: ഐ.ജി. മുതല്‍ എ.ഡി.ജി.പി. വരെയുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ ലെറ്റര്‍ പാഡ് വ്യാജമായി നിര്‍മ്മിച്ചു സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച പോലീസ് ആസ്‌ഥാനത്തെ എസ്.ഐ. ഒളിവില്‍. ജനമൈത്രി പോലീസ് അസിസ്‌റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്.ഐ. ജേക്കബ് സൈമണിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. ആള്‍മാറാട്ടം, വ്യാജ രേഖാ നിര്‍മ്മാണം എന്നീ കുറ്റങ്ങള്‍ക്കാണ് കേസെടുത്തത്. ജേക്കബ് സൈമണിന്റെ കൊല്ലത്തെ വസതിയില്‍ നടത്തിയ റെയ്‌ഡില്‍ വ്യാജ രേഖകളും നിരവധി സീലുകളും ഡിവൈ.എസ്.പിയുടെ യൂണിഫോമും കണ്ടെത്തി. പോലീസ് ആസ്‌ഥാനത്തെ മിനിസ്‌റ്റീരിയല്‍ ജീവനക്കാരുടെ സഹായം ഇയാള്‍ക്കു ലഭിച്ചിട്ടോയെന്നു പോലീസ് പരിശോധിക്കും
إرسال تعليق