ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്രയ്‌ക്കെതിരെ പോപ്പുലർ ഫ്രണ്ട്. കലാപത്തിന് ലക്ഷ്യമിട്ടാണ് വിജയയാത്ര സംഘടിപ്പിക്കുന്നതെന്നും നാടിന്റെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് ആരോപിച്ചു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാസർകോട് നിന്ന് തുടങ്ങിവെച്ച വിദ്വേഷ പ്രചാരണം മറ്റു നേതാക്കൾ ഏറ്റുപിടിച്ചിരിക്കുകയാണ്. വ്യക്തിപരമായി സുരേന്ദ്രന്റെ രാഷ്ട്രീയ ചരിത്രം കാപട്യത്തിന്റെതാണെന്നും അദ്വാനിയുടെ രഥയാത്രയ്ക്ക് സമാനമാണ് സുരേന്ദ്രന്റെ യാത്രയെന്നുമാണ് പോപ്പുലർ ഫ്രണ്ടിന്റെ നിരീക്ഷണം.
ന്യൂനപക്ഷങ്ങളെ വർഗീയമായി ചിത്രീകരിച്ച് നേട്ടം കൊയ്യാനാണ് ശ്രമം. വിജയയാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോൾ തീർച്ചയായും കലാപത്തിലേക്ക് മാറും. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ബിജെപി നേതാക്കൾ പറയുന്നത്. അതിനുദാഹരണമാണ് മലപ്പുറം, കോട്ടയം എന്നീ ജില്ലകളിലെ വിജയയാത്രയിൽ ഉണ്ടായതെന്നും പോപ്പുലർ ഫ്രണ്ട് പറഞ്ഞു.
إرسال تعليق