തിരുവനന്തപുരം | കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്വര്‍ണ, ഡോളര്‍കടത്ത് അന്വേഷണം വഴിവിട്ട് പോകുന്നു, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കുന്നു എന്നീ ആരോപണങ്ങളെ മുന്‍നിറുത്തിയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. റിട്ടയര്‍ഡ് ജഡ്ജി വി.കെ.മോഹന്‍കുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണം.
സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ വികസന പദ്ധതികള്‍ എന്നിവയെ കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കുകയാണെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. മുഖ്യമന്ത്രിയെയും ഓഫീസിനെയും സ്വര്‍ണ ഡോളര്‍കടത്ത് കേസുകളിലേക്ക് വലിച്ചിഴക്കാനുള്ള അന്വേഷണ ഏജന്‍സികളുടെ ശ്രമവും കിഫ്ബിയില്‍ നടത്തിയ റെയ്ഡുമെല്ലാം സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു.
ആരോപണ വിഷയങ്ങള്‍ അന്വേഷിച്ച് ആറ് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ജുഡീഷ്യല്‍ കമ്മിഷന് നല്‍കിയ
إرسال تعليق