തലശ്ശേരി അണിയാരം ശിവക്ഷേത്ര പരിസരത്തുവച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ തടഞ്ഞു നിർത്തി മാല പിടിച്ചുപറിക്കാൻ ശ്രമിച്ചയാളെ കീഴ്പ്പെടുത്തി യുവതി. കൊളവല്ലൂർ എൽ.പി സ്കൂൾ അധ്യാപിക ലീക്ഷ്മയാണ് കവർച്ചക്കാരനെ സാഹസികമായി കീഴ്പ്പെടുത്തിയത്. ഇവർ കവർച്ചാശ്രമം നടത്തിയയാലേ ചൊക്ലി പൊലീസിൽ ഏൽപിച്ചു.
കവർച്ചാ ശ്രമം നടത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി അൻഷാദ് സമാനെ പൊലീസ് അറസ്റ്റ് ചെയ്തു. അണിയാരം ശിവക്ഷേത്ര പരിസരത്താണ് മോഷണ ശ്രമം നടന്നത്. സ്കൂട്ടർ തടഞ്ഞു നിർത്തി മുളകുപൊടി വിതറിയായിരുന്നു കവർച്ചശ്രമം.
إرسال تعليق