ജനം വിഡ്ഢികളല്ല: ഇന്ധനവില കുത്തനെ കൂട്ടി; തിരഞ്ഞെടുപ്പ് അടുത്തപ്പോൾ നേരിയ കുറവ്

തിരുവനന്തപുരം:
 സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും 21 പൈസ കുറഞ്ഞു.തുടർച്ചയായ രണ്ടാംദിവസമാണ് ഇന്ധനവിലയിൽ നേരിയ കുറവുണ്ടാകുന്നത്.പെട്രോൾ ലിറ്ററിന് 91.05 രൂപയും ഡീസൽ 85.63 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ 24 ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന പെട്രോൾ, ഡീസൽ വില ബുധനാഴ്ച നേരിയ തോതിൽ കുറഞ്ഞിരുന്നു. ബുധനാഴ്ച കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 91.15 രൂപയും ഡീസലിന് 85.74 രൂപയുമായിരുന്നു വില. അന്താരാഷ്ട്ര വിപണിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ അസംസ്കൃത എണ്ണവില 10 ശതമാനം കുറഞ്ഞ് വീപ്പയ്ക്ക് 64 ഡോളറിലെത്തി. ഈ പശ്ചാത്തലത്തിലാണ് ഇവിടെ വില കുറഞ്ഞത്. ഫെബ്രുവരിയിൽ 16 തവണയാണ് വില കൂട്ടിയത്. ഇതോടെ, വില റെക്കോഡ് ഉയരത്തിലെത്തി നിൽക്കുകയായിരുന്നു. എന്നാൽ കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, വില വർധനയിൽ സ്തംഭനമുണ്ടായി. ഇതോടെയാണ് 24 ദിവസങ്ങളായി വില മാറ്റമില്ലാതെ തുടർന്നത്.

ജനങ്ങൾ വിഡ്ഢികളല്ലെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഈ വിലക്കുറവ് കേന്ദ്രസർക്കാരിന്റെ കളിയാണെന്നും സോഷ്യൽമീഡിയയിൽ ചർച്ചകൾ സജീവമാകുന്നു

Post a Comment

أحدث أقدم