ആലപ്പുഴ | മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. . ജനങ്ങള്‍ക്ക് കിട്ടേണ്ട റേഷന്‍ അരി മുഴുവന്‍ തടഞ്ഞ് വെച്ചിട്ട് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങളുടെ ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെയാണ് തടഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.
മൂന്നാഴ്ച മുമ്പ് കൊടുക്കേണ്ട റേഷന്‍ അരി എന്തിനാണ് സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ കുട്ടികള്‍ക്ക് കൊടുക്കേണ്ട അരി മുഖ്യമന്ത്രിയല്ലേ പൂഴ്ത്തിവെച്ചത്. വിഷുവിന് കൊടുക്കേണ്ട കിറ്റ് ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്താല്‍ എന്താണ് കുഴപ്പമെന്നും ചെന്നിത്തല ചോദിച്ചു.
إرسال تعليق