റേഷൻ മണ്ണെണ്ണയുടെ വിലയും വർദ്ധിപ്പിച്ചു; ലിറ്ററിന് മൂന്നുരൂപ കൂടി

റേഷൻ മണ്ണെണ്ണ ലിറ്ററിന് മൂന്നുരൂപ കൂട്ടി. ഈ മാസം 40രൂപയാണ് മണ്ണെണ്ണ വില. ജനുവരിയിൽ ഇത് 30 രൂപയായിരുന്നു. ഫെബ്രുവരിയിൽ രണ്ട് ഘട്ടമായുണ്ടായ വിലവർദ്ധനയിൽ മണ്ണെണ്ണവില 37 രൂപയിൽ എത്തിയിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും കൂട്ടിയത്.

കേന്ദ്രവിഹിതം കുറഞ്ഞതിനാല്‍ നീല, വെള്ള കാര്‍ഡുടമകള്‍ക്ക് ഫെബ്രുവരിയിൽ റേഷന്‍ മണ്ണെണ്ണ ലഭിച്ചില്ല. എഎവൈ( മഞ്ഞ), മുന്‍ഗണന (പിങ്ക്) വിഭാഗങ്ങളിലെ വൈദ്യുതിയില്ലാത്തവര്‍ക്ക് നാലുലിറ്ററും വൈദ്യുതിയുള്ളവര്‍ക്ക് അരലിറ്ററും മണ്ണെണ്ണ ലഭിക്കും. കഴിഞ്ഞമാസം മണ്ണെണ്ണ വാങ്ങാത്തവർ ഈ മാസം പുതിയവില നൽകേണ്ടിവരും. ഫെബ്രുവരിയിലെ റേഷൻ വിതരണം മാർച്ച് ആറുവരെ നീട്ടിയിട്ടുണ്ട്.

Snews


Post a Comment

أحدث أقدم