സച്ചിൻ ടെണ്ടുൽക്കറിന് കൊറോണ; വീട്ടിൽ സ്വയം നിരീക്ഷണത്തിലെന്ന് കായികതാരം



മുംബൈ: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർക്ക് കൊറോണ സ്ഥിരീകരി ച്ചതായി റിപ്പോർട്ട്. സ്വയം സച്ചിൻ തന്നെയാണ് കൊറോണ ബാധിതനാണെന്ന വിവരം അറിയിച്ചത്. വീട്ടിൽ സ്വയം നിരീക്ഷണത്തിലാണെന്നും മറ്റ് ശാരീരിക വിഷമതകളില്ല. ചെറു ലക്ഷണങ്ങളാണ് ഉള്ളതെന്നും സച്ചിൻ വ്യക്തമാക്കി. വീട്ടിലെ മറ്റാർക്കും കൊറോണ ലക്ഷണമില്ലെന്നും സച്ചിൻ ട്വിറ്ററിലൂടെ അറിയിച്ചു. തനിക്ക് സഹായം നൽകുന്ന എല്ലാ ആരോഗ്യപ്രവർത്തകർക്കും സച്ചിൻ നന്ദി അറിയിച്ചു.


മുംബൈ നഗരത്തിലെ കൊറോണ ബാധ വേഗത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സച്ചിനും കൊറോണ പിടിപെട്ടത്. ആദ്യ കൊറോണ വ്യാപന കാലഘട്ടത്തിൽ നിരവധി പ്രമുഖ വ്യക്തികൾക്ക് കൊറോണ ബാധിച്ചിരുന്നു.



Post a Comment

أحدث أقدم