അരിത ബാബു പത്രിക സമര്‍പ്പിച്ചു; കെട്ടിവെക്കാനുള്ള പണം സലിം കുമാര്‍ നേരിട്ടെത്തി നല്‍കി

കായംകുളം  

കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നടന്‍ സലിം കുമാറാണ് കെട്ടിവെക്കാനുള്ള പണം നല്‍കിയത്. മുതുകുളം ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടെത്തിയാണ് സലിം നോമിനേഷന് കെട്ടിവെക്കാനുള്ള പണം അരിതക്ക് നല്‍കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അരിതക്ക് കെട്ടിവെക്കാനുള്ള പണം നല്‍കുമെന്ന് സലിം കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.



വ്യാഴാഴ്ച രാവിലെ 11 .30ന് മുതുകുളം ബിഡിഒ മുമ്പാകെ അരിത പത്രിക നല്‍കി. നിരവധി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുഡിഎഫ് നേതാക്കന്മാരും പത്രിക സമര്‍പ്പണത്തിന് അരിതക്കൊപ്പം എത്തിയിരുന്നു.

Post a Comment

أحدث أقدم