ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ലെന്ന് കലാഭവന്‍ ഷാജോണ്‍; കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വാര്‍ത്ത വ്യാജം

കൊച്ചി | താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിട്ടില്ലെന്ന് സിനിമാ നടന്‍ കലാഭവന്‍ ഷാജോണ്‍. തിരഞ്ഞെടുപ്പ് സമയങ്ങളിലെ വ്യാജ വാര്‍ത്തകള്‍ ആരും വിശ്വസിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു.

കലാഭവന്‍ ഷാജോണും കുടുംബവും കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിനിമാ നടനായ ധര്‍മജന്‍ ബോള്‍ഗാട്ടി ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ്. നടനും സംവിധായകനുമായ രമേശ് പിഷാരടിയും കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് കലാഭവന്‍ ഷാജോണ്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന വ്യാജ പ്രചാരണം.


Post a Comment

أحدث أقدم