
ഭുവനേശ്വർ: ഒഡീഷയിൽ സർക്കാർ ആശുപത്രിയ്ക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. തെരുവുനായകൾ കടിച്ചുവലിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബദ്രിക് ജില്ല ആസ്ഥാന ക്യാമ്പസിന് പുറത്താണ് സംഭവം.
നവജാത ശിശുവിന്റെ മൃതദേഹം കടിച്ചുവലിച്ചു കൊണ്ട് പോകുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. തെരുവ് നായയുടെ പിറകെ പ്രദേശവാസികൾ ഓടുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. ആളുകൾ കൂട്ടത്തോടെ പിറകെ ഓടിയതോടെ കുട്ടിയുടെ മൃതദേഹം ഉപേക്ഷിച്ച് തെരുവ് നായകൾ ഓടിപ്പോകുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാതെ ആശുപത്രി അധികൃതർ ഉപേക്ഷിക്കുകയായിരുന്നു. ഇതാണ് നായകൾ എടുത്തുകൊണ്ടോടിയതെന്നും പ്രദേശവാസിയായ ഒരാൾ പറഞ്ഞു.
إرسال تعليق