ഉമ്മൻചാണ്ടിയുടെ കാലത്തും സൗജന്യ അരി വിതരണം തടഞ്ഞു; അന്നം മുടക്കി പ്രചരണവുമായി സർക്കാരും പ്രതിപക്ഷവും

സംസ്ഥാന സർക്കാരും പ്രതിപക്ഷവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങിയതോടെ അരിവിഷയം, പ്രചാരണ മുഖത്തെ മുഖ്യവിഷയമായി മാറിക്കഴിഞ്ഞു.

അരിവിതരണം തടയാൻ കാരണമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ വിമർശനം.

സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകേണ്ട അരി ഏഴ് മാസം പൂഴ്ത്തിവെച്ച് ഇപ്പോൾ നൽകുന്നതിന് പിന്നിൽ കരിഞ്ചന്തക്കാരന്റെ മനോഭാവമാണെന്ന് ചെന്നിത്തല തിരിച്ചടിച്ചു.

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ഭാ​ഗമായി ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തും തിരഞ്ഞെടുപ്പ് കമ്മീഷൻ സൗജന്യ അരി വിതരണം തടഞ്ഞിരുന്നും യു.ഡി.എഫ് നേതൃത്വം പത്രവാർത്തകൾ കാണിച്ച് വിശദീകരിച്ചു.


2016ൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തടസം നീക്കാൻ ഉമ്മൻ ചാണ്ടി മന്ത്രിസഭ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാൻ തീരുമാനിച്ചപ്പോൾ എതിർപ്പുമായെത്തിയത് പിണറായി വിജയനായിരുന്നും ഇവർ വ്യക്തമാക്കി.

തെറ്റായ നടപടികളെ നിയമപരമായി ചോദ്യം ചെയ്യുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് സർക്കാരിന് അസഹിഷ്ണുതയാണ് എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.


തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നീങ്ങുന്ന സർക്കാരാണ് യു.ഡി. എഫ് സർക്കാരെന്നും, തിരഞ്ഞെടുപ്പ് നിയമങ്ങളും ചട്ടങ്ങളും അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അരി വിതരണത്തിൽ സംസ്ഥാനമെങ്ങും പ്രതിപക്ഷ നേതാവിൻറെ പരാതിയുയർത്തി വലിയ സൈബർ പ്രചാരണമാണ് എൽഡിഎഫ് നടത്തുന്നത്.





Post a Comment

أحدث أقدم