ഗുരുഗ്രാമിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നുവീണു: മൂന്ന് പേർക്ക് പരിക്ക്


ഗുരുഗ്രാം: 

ഹരിയാനയിലെ ഗുരുഗ്രാമിൽ നിർമ്മാണത്തിലിരുന്ന മേൽപ്പാലം തകർന്നു വീണ് മൂന്ന് പേർക്ക് പരിക്ക്. ഗുർഗാവ് ദ്വാരക എക്‌സ്പ്രസ്‌വേയിൽ ദൗലാതാബാദിന് സമീപമാണ് മേൽപ്പാലം തകർന്നത്. ഇന്ന് രാവിലെയോടെയാണ് പാലം തകർന്നത്.

ഇവിടെ ജോലിചെയ്തിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യം തൃപ്തികരമെന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. മേൽപ്പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.

അപകട സമയം എട്ട് പേർ സ്ഥലത്ത് ഉണ്ടായിരുന്നു. സംഭവം നടന്ന് ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പാലം തകരാനുള്ള കാരണം വ്യക്തമല്ല.


Post a Comment

أحدث أقدم