
ഇടുക്കി :
വട്ടവടയിൽ അതിമാരകമായ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. ആലപ്പുഴ ജില്ലയിൽ കോമളപുരം വില്ലേജിൽ ആര്യാട് കരയിൽ വാളശ്ശേരി വീട്ടിൽ സാജിദ് (25), മാമ്മൂട് കരയിൽ കളരിക്കൽ വീട്ടിൽ മുഹമ്മദ് ഷാദുൽ (22), എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരി-അത്താണി കരയിൽ ശ്രീരംഗം വീട്ടിൽ ശ്രീകാന്ത് (32 )എന്നിവരാണ് പിടിയിലായത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പഴയത്തോട്ട് പ്രവർത്തിക്കുന്ന മൊണ്ടാന ടെന്റ് ക്യാമ്പിൽ നിശാപാർട്ടികൾക്കിടയിൽ ലഹരിമരുന്ന് വിതരണം നടക്കുന്നുണ്ടെന്ന് എക്‌സൈസ് ഷാഡോ സംഘത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മാരകമായ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ഒരേക്കറിലേറെ വരുന്ന ടെന്റ് ക്യാമ്പിൽ നാല് മണിക്കൂറിലധികം നേരമാണ് സംഘം പരിശോധന നടത്തിയത്. 0.150 ഗ്രാം എംഡിഎംഎ, 0.048 ഗ്രാം എൽഎസ്ഡി, 3.390 ഗ്രാം ഹാഷിഷ് ഓയിൽ, 10 ഗ്രാം കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ നിന്നാണ് മയക്കുമരുന്നുകൾ കേരളത്തിലെത്തുന്നത് എന്ന വിവരവും ലഭിച്ചിട്ടുണ്ട്.
Read also ഇനി പൊലീസിനെ ഭയക്കേണ്ട |■ വാഹന രേഖകൾ ഈ ആപ്പിൽ സൂക്ഷിച്ചാൽ മതി click here 📲
ഓൺലൈനിലൂടെ ടെന്റ് ബുക്ക് ചെയ്ത് വരുന്ന യുവാക്കൾക്കാണ് ലഹരി മരുന്നുകൾ വിതരണം ചെയ്യുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് വിശദമായി അന്വേഷിച്ച് വരികയാണ്.
إرسال تعليق