
ന്യൂഡൽഹി:
നടുറോഡിൽ വച്ച് മകന്റെ അടിയേറ്റ് വീണ വൃദ്ധയായ അമ്മ മരിച്ചു. 76 വയസുകാരിയായ അവ്താർ കൗറാണ് മരിച്ചത്. ഡൽഹിയിലെ ദ്വാരകയിൽ ഇന്നലെ വൈകിട്ടോടെയാണ് സംഭവം. മകൻ റൺബീർ കൗറിന്റെ അടിയേറ്റ് അമ്മ റോഡിലേക്ക് വീഴുന്നത് റോഡിലെ സിസിടി ദൃശ്യങ്ങളിൽ വ്യക്തമാണ്.
സംഭവത്തിൽ നാൽപത്തി അഞ്ച് വയസ് പ്രായമുള്ള റൺബിർ കൗറിനെ പോലീസ് അറസ്റ്റ് ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യയാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മകന്റെ അടിയുടെ ആഘാതത്തിന്റെ ബോധക്ഷയം സംഭവിച്ച അവ്താറിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അയൽവാസികളുമായി പാർക്കിങ്ങുമായി ബന്ധപ്പെട്ടുണ്ടായ വഴക്കാണ് മകൻ അമ്മയെ അടിയ്ക്കാൻ കാരണം. അയൽവാസിയുടെ വീടിന് മുന്നിൽ അവ്താൻ കൗറും മകനും ഭാര്യയും നിന്ന് സംസാരിക്കുന്നതും ഇതിനിടയിൽ മകൻ അമ്മയുടെ മുഖത്ത് അടിക്കുന്നതും വീഡിയോയിൽ കാണാം. അടിയേറ്റ അവ്താർ റോഡിലേക്ക് വീഴുകയായിരുന്നു.
.അവ്താർ കൗറും അയൽവാസിയും തമ്മിൽ പാർക്കിങ്ങുമായി ബന്ധപ്പെട്ട് തർക്കം നടന്നതായി പോലീസ് പറയുന്നു. പ്രശ്‌നം പോലീസ് എത്തി പരിഹരിച്ചിരുന്നു. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയ റൺബീർ കൗർ അമ്മ അയൽവാസിയുമായി വഴക്കുണ്ടാക്കിയത് അറിഞ്ഞു. തുടർന്നുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
إرسال تعليق