അതിർത്തി ഗ്രാമങ്ങളിൽ പാകിസ്താൻ മുദ്ര പതിപ്പിച്ച ബലൂൺ വിമാനങ്ങൾ വീണ്ടും


ജമ്മു: അതിർത്തി ഗ്രാമങ്ങളിൽ പാകിസ്താൻ മുദ്രപതിപ്പിച്ച വിമാനരൂപത്തിലുള്ള ബലൂണുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ട്. ചാരപ്രവർത്തനങ്ങളുടെ ഭാഗമായി അയയ്ക്കുന്നതാണോ എന്ന് സംശയിക്കുന്ന മൂന്നിലേറെ സംഭവങ്ങളുടെ തുടർച്ചയാണ് വീണ്ടും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ജമ്മുമേഖലയിലെ കാനാചാക് ഗ്രാമത്തിലാണ് ബലൂൺ കൃഷിയിടത്തിൽ പതിച്ചത്.

ഈ മാസം പത്താം തീയതിയും പതിനാറാം തീയതിയും ജമ്മുവിലെ രണ്ടു വ്യത്യസ്ത മേഖലകളിൽ ഇത്തരം ബലൂണുകൾ കണ്ടെത്തിയിരുന്നു. ജമ്മു മേഖലയിലെ ഭാൽവാൽ മേഖലയിലും ഹീരാനഗർ സെക്ടറിലുമാണ് ബലൂണുകൾ ശ്രദ്ധയിൽപെട്ടത്. സോത്രാ ചാക് ഗ്രാമത്തിലാണ് ബലൂണുകൾ കൃഷിയിടങ്ങളിൽ വീണുകിടക്കുന്നതായി കർഷകർ കണ്ടെത്തിയത്. പാക് പതാക ബലൂണിൽ കണ്ടതോടെ പരിഭ്രാന്തരായ ഗ്രാമീണരാണ് സൈനികരെ വിവരമറിയിച്ചത്. ബലൂണിൽ നിന്നും ഇലട്രോണിക്‌സ് ഉപകരണങ്ങളോ ലഘുലേഖകളോ ഒന്നും കണ്ടെത്തിയിട്ടുമില്ലെന്നത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്.

Post a Comment

أحدث أقدم