വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി |  സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐ ഫോണ്‍ എന്ന് ക്രൈംബ്രാഞ്ച് . സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ ഉപയോഗിക്കുന്നുവെന്നതായിരുന്നു കസ്റ്റംസ് ആരോപണം. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത വന്നതിനെ തുടര്‍ന്ന് തന്റെ പേരില്‍ മറ്റാരെങ്കിലും ആള്‍മാറാട്ടം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് വിനോദിനി ബാലകൃഷ്ണന്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

സന്തോഷ് ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഐഫോണുകള്‍ ഒരേ ഹോള്‍സെയില്‍ കടയില്‍ നിന്നാണ് വാങ്ങിയത്. വിനോദിനി ഫോണ്‍ വാങ്ങിയത് കവടിയാറിലെ കടയില്‍ നിന്നും സന്തോഷ് ഈപ്പന്‍ വാങ്ങിയത് സ്റ്റാച്യുവില്‍ നിന്നുമാണ്. ഇരു ഫോണുകളും സ്‌പെന്‍സര്‍ ജംങ്ഷനിലെ ഹോള്‍സെയില്‍ കടയില്‍ നിന്നാണ് വിതരണം ചെയ്തത്.

ഹോള്‍സെയില്‍ കടക്കാരന്‍ വിവരങ്ങള്‍ നല്‍കിയപ്പോഴുണ്ടായ ആശയക്കുഴപ്പമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.

Post a Comment

أحدث أقدم