മാസ്‌കുകളുടെ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടത്

തുണി കൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഉപയോഗശേഷം നന്നായി കഴുകി വെയിലില്‍ ഉണക്കണം. മഴക്കാലത്താണെങ്കില്‍ ഉണങ്ങിയാലും ഈര്‍പ്പം മുഴുവനായി കളയാന്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു തന്നെ ഉണക്കണം; സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ ഒരു തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. 6 മുതല്‍ 8 മണിക്കൂര്‍ വരെയാണ് പരമാവധി ഉപയോഗിക്കാന്‍ കഴിയുക


തിരുവനന്തപുരം
കൊവിഡ് രോഗവ്യാപനം തടയാന്‍ ഏറ്റവും ഉപകാരപ്രദമായ പ്രതിരോധ മാര്‍ഗമായ മാസ്‌ക്കുകളുടെ ഉപയോഗത്തില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പങ്കുവെച്ച് മുഖ്യമന്ത്രി. കൊവിഡിനു പുറമെ വായുവഴി പകരുന്ന മറ്റു സാംക്രമിക രോഗങ്ങളെ തടയാന്‍ മാസ്‌കുകള്‍ സഹായിക്കുമെങ്കിലും അവയുടെ അശാസ്ത്രീയമായ ഉപയോഗം രോഗങ്ങള്‍ പിടിപെടാനാന്‍ കാരണമാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


Read Also: അത്യാവശ്യമായി പോകുന്ന വഴിയിൽ ബ്ലോക്ക് ഉണ്ടോ , അപകടം സംഭവിച്ചിട്ടുണ്ടോ എന്നറിയിക്കുന്ന കിടിലൻ ആപ്പ്  INSTALL CLICK Here



തുണി കൊണ്ടുള്ള മാസ്‌കുകള്‍ ഉപയോഗിക്കുമ്പോള്‍ അവ ഉപയോഗശേഷം നന്നായി കഴുകി വെയിലില്‍ ഉണക്കണം. മഴക്കാലത്താണെങ്കില്‍ ഉണങ്ങിയാലും ഈര്‍പ്പം മുഴുവനായി കളയാന്‍ ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു തന്നെ ഉണക്കണം.

-സര്‍ജിക്കല്‍ മാസ്‌ക്കുകള്‍ ഒരു തവണ മാത്രം ഉപയോഗിക്കാനുള്ളതാണ്. 6 മുതല്‍ 8 മണിക്കൂര്‍ വരെയാണ് പരമാവധി ഉപയോഗിക്കാന്‍ കഴിയുക.

-എന്‍ 95 മാസ്‌കുകളും ഒരു തവണ മാത്രം ഉപയോഗിക്കുന്നതാണ് ഉത്തമമായിട്ടുള്ളത്. എങ്കിലും വില കണക്കിലെടുത്തുകൊണ്ട് കൂടുതല്‍ തവണ എന്‍ 95 മാസ്‌കുകള്‍ ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയമായ രീതി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

-എന്‍95 മാസ്‌ക്കുകള്‍ വാങ്ങുമ്പോള്‍ 5 മാസ്‌ക്കുകള്‍ എങ്കിലും ഒരുമിച്ചു വാങ്ങുകയും ഒരു തവണത്തെ ഉപയോഗത്തിനു ശേഷം മലിനമായിട്ടില്ലെങ്കില്‍ ആ മാസ്‌ക്ക് ഒരു പേപ്പര്‍ കവറില്‍ സൂക്ഷിക്കുകയും ചെയ്യണം. മറ്റു നാലു മാസ്‌കുകള്‍ കൂടി ഉപയോഗിച്ച് ഇതേ പോലെ സൂക്ഷിച്ചതിനു ശേഷം, ആറാമത്തെ ദിവസം ആദ്യ ദിവസമുപയോഗിച്ച മാസ്‌ക് വീണ്ടും ഉപയോഗിക്കാം. ഈ വിധം പരമാവധി മൂന്നു തവണ ഒരു മാസ്‌കുപയോഗിക്കാം. അതില്‍ കൂടുതല്‍ തവണയോ തുടര്‍ച്ചയായോ എന്‍95 മാസ്‌കുകള്‍ ഉപയോഗിക്കാന്‍ പാടില്ല.

Read Also: നിങ്ങൾ എവിടെയാണെന്ന് പ്രിയപ്പെട്ടവരെ അറിയിക്കാം, സുരക്ഷയ്ക്കായി പുതിയ ആപ്പ് രംഗത്തിറക്കി ട്രൂ കോളർ Click install


മാസ്‌കുകള്‍ ഉപയോഗിക്കുന്നതും ബ്ളാക്ക് ഫംഗസ് രോഗവും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ട് പരക്കുന്ന സന്ദേശങ്ങള്‍ അശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യഥാര്‍ഥത്തില്‍ ബ്ളാക്ക് ഫംഗസ് ഉള്‍പ്പെടെയുള്ള രോഗങ്ങളെ തടയാന്‍ ശരിയായ രീതിയില്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നത് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

أحدث أقدم