മക്ക | ഈ വര്‍ഷത്തെ ഹജ്ജ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്് സഊദി ആക്ടിംഗ് കമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. മജിദ് അല്‍ ഖസാബി പറഞ്ഞു. റിയാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
ആഗോളതലത്തില്‍ പിടിപെട്ട കൊവിഡിനെ തുടര്‍ന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍ നടത്തിവരുന്ന വാക്‌സിന്‍ പ്രതിരോധ നടപടികള്‍ ഹജ്ജ്-ഉംറ, ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ തീരുമാനമെടുക്കും. പകര്‍ച്ചവ്യാധിയുടെ അസാധാരണമായ സാഹചര്യങ്ങള്‍ക്കിടയിലും, ഹജ്ജ്-ഉംറ മേഖലയിലെ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മന്ത്രാലയം പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.കൊവിഡ് വൈറസ് വ്യാപനത്തിന്റെ ആഘാതം ശ്രദ്ധാപൂര്‍വ്വം വിലയിരുത്തേണ്ടസമയമാണെന്നും അല്‍ ഖസബി പറഞ്ഞു
ഹജ്ജ്-ഉംറ ,ആഭ്യന്തര,ആരോഗ്യ മന്ത്രാലയം,തുടങ്ങിയ വിവിധ മന്ത്രലയങ്ങളുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ സുഗമമായി നടത്തുന്നതിന്റെ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചതായും,കൊവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുകയെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു
إرسال تعليق