ഷോക്കേറ്റ റംലയെ രക്ഷിക്കാന്‍ എത്തിയ ഭര്‍ത്താവിനും ഷോക്കേറ്റു; ഇവരെ രക്ഷിക്കാനെത്തിയ അയല്‍വാസി ശ്യാംകുമാറിനും വൈദ്യുതാഘാതം! കൊല്ലത്ത് പൊലിഞ്ഞത് മൂന്ന് ജീവന്‍


കൊല്ലം: 

പ്രാക്കുളം ഗോസ്തലക്കാവില്‍ ദമ്പതിമാരുള്‍പ്പടെ മൂന്നു പേര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. സന്തോഷ് ഭവനത്തില്‍ റംല(45), ഭര്‍ത്താവ് സന്തോഷ്(48), അയല്‍വാസി ശരത് ഭവനത്തില്‍ ശ്യാംകുമാര്‍(45) എന്നിവരാണ് വൈദ്യുാഘാതമേറ്റ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.20-ഓടെയായിരുന്നു നാടിനെ ഷോക്കേല്‍പ്പിച്ച സംഭവം നടന്നത്.

റംലയ്ക്കാണ് ആദ്യം ഷോക്കേറ്റത്. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് റംലയ്ക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് സന്തോഷിനും ഷോക്കേല്‍ക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ ശ്യാംകുമാര്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. വീടിനകത്തു നിന്നും പുറത്തെ കുളിമുറിയിലേക്ക് വൈദ്യുതി കണക്ഷനായി വലിച്ച വയറില്‍ നിന്നാണ് ഷോക്കേറ്റതെന്ന് കരുതുന്നു.


Read also:1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) ഫ്രീയായി ഡൗൺലോഡ് ചെയ്യാം👉  CLICK HERE


മറ്റുള്ളവര്‍ നിലവിളി കേട്ടെത്തിയപ്പോഴേക്ക് മൂവരും വൈദ്യുതാഘാതമേറ്റ് നിലത്ത് കിടക്കുന്നതാണ് കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൂവരെയും ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മൂവരും മരണത്തിന് കീഴടങ്ങിയിരുന്നു. വിവരമറിഞ്ഞ് എ.സി.പി. ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വീട്ടിലെ സര്‍വീസ് വയറില്‍ നിന്നും വൈദ്യുതാഘാതമേറ്റതാകാമെന്നാണ് പോലീസിന്റെയും നിഗമനം.

snews

Post a Comment

أحدث أقدم