കൊല്ലം
ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയില് യുവതിയെ ഭര്ത്താവിന്റെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.നിലമേല് കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്.
ഭര്തൃഗൃഹത്തില് വച്ച് മര്ദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കള്ക്ക് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മര്ദ്ദനത്തില് പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്ക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു പുലര്ച്ചെ യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.സ്ത്രീധന പീഡനത്തെ തുടര്ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള് ആരോപിച്ചു.
Read Also: എഴുതാനുള്ളതെല്ലാം പറഞ്ഞാൽ മതി എഴുതിത്തരും ഈ കിടു ആപ്പ് ➡️INSTALL CLICK
മോട്ടോര് വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണ് ആണ് വിസ്മയയുടെ ഭര്ത്താവ്.
അതേസമയം, സംഭവത്തില് വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല് എസ്പിയോട് റിപ്പോര്ട്ട് തേടുകയും ചെയ്തിട്ടുണ്ട്.
വിവരമറിഞ്ഞ് ബന്ധുക്കള് വീട്ടില് എത്തുന്നതിന് മുമ്പ് മൃതദേഹം ഇവിടെനിന്നും മാറ്റിയെന്നും യുവതിയുടെ മാതാപിതാക്കള് ആരോപിച്ചു
Read Also: PUBG 2 വന്നു play store ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ➡️ CLICK HERE
Read Also: പാൻ കാർഡ് ഇല്ലെ? 10 മിനിറ്റിനകം പാൻ കാർഡ് റെഡി! വളരെ ഈസിയായി സ്വന്തമായി അപേക്ഷിക്കാം ➡️ CLICK HERE
إرسال تعليق