അതീവ ജാഗ്രത; കേരളത്തില്‍ മൂന്ന് പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു




പത്തനംതിട്ട 

കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസിന്റെ സാന്നിധ്യം കേരളത്തിലും . പത്തനംതിട്ട കടപ്ര പഞ്ചായത്തില്‍ നാല് വയസ്സുകാരനിലാണ് ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് അതീവ ജാഗ്രത പുലര്‍ത്താനും കടപ്ര പഞ്ചായത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നിര്‍ദേശിച്ചു.

പാലക്കാട് രണ്ട് പേര്‍ക്കും ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വൈറസ് വകഭേദം കണ്ടെത്തിയത്.

Visit website

Post a Comment

أحدث أقدم