
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴ നല്‍കിയതു കൊണ്ടാണ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നതെന്ന കെ സുന്ദര വെളിപ്പെടുത്തലില്‍ വിവാദം പുകയവെ പ്രതികരണവുമായി മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ്. സുരേന്ദ്രന്‍ മഞ്ചേശ്വരം പിടിക്കാനായി കോടികള്‍ വാരിയെറിഞ്ഞതാണെന്ന് നേരത്തെ പറഞ്ഞതാണെന്നും കെഎംഎ അഷ്‌റഫ് ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ ബിജെപി എംഎല്‍എമാരും മന്ത്രിമാരും എംപിമാരുമുള്‍പ്പെടെ വീടുകളില്‍ കയറിയിറങ്ങി പണമെറിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടക്കണമെന്നാണ് തനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും എകെഎം അഷറഫ് പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണരൂപം,
എനിക്കെതിരായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രനെതിരായ വിവാദങ്ങളും ആരോപണങ്ങളും മണിക്കൂറുകളുടെ ഇടവേളകളില്‍ ഒന്നിന് പിറകെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണല്ലോ.. എല്ലാം പണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍..!
ആളും പരിവാരവുമായി ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയപ്പോഴേ ഞങ്ങള്‍ പറഞ്ഞതാണ്, മഞ്ചേശ്വരം പിടിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കോടികള്‍ വാരിയെറിയുന്നുണ്ടെന്ന്..!
കര്‍ണാടകയുടെ ബിജെപി എം എല്‍ എ മാരും മന്ത്രിമാരും എം പി മാരും വീടുകള്‍ കയറി പണമെറിഞ്ഞിട്ട് തന്നെയാണ് സംഘ് പരിവാറിന്റെ പ്രതിനിധി മഞ്ചേശ്വരത്ത് മത്സരിച്ചത്..
വെറും നാന്നൂറ് വോട്ട് നേടാനിടയുണ്ടായിരുന്ന ബി എസ് പി സ്ഥാനാര്‍ത്ഥിയെ പിന്തിരിപ്പിക്കാന്‍ ബിജെപി പതിനഞ്ച് ലക്ഷവും വൈന്‍ ഷോപ്പും ഓഫര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ ഒരു വോട്ടിന് എത്ര വിലയിട്ടിട്ടുണ്ടായിരുന്നു എന്ന് ഊഹിക്കാവുന്നതേയുള്ളൂ..!
നോട്ട് നിരോധനത്തിലൂടെയും റഫേല്‍ ഇടപാടിലൂടെയും പെട്രോള്‍ വിലവര്‍ധിപ്പിക്കുന്നതിലൂടെയും ബിജെപി അക്കൗണ്ടുകളിലെത്തിയ കോര്‍പറേറ്റ് കൈക്കൂലിയുടെയും അഴിമതിപ്പണത്തിന്റെയും വലിയ ഒരു വിഹിതം തന്നെയാണ് കേരളത്തിന്റെ കവാടത്തില്‍ കാവിപ്പതാക പറപ്പിക്കാനുള്ള ദുരാഗ്രഹത്തില്‍ ഡല്‍ഹിയില്‍ നിന്നും കാസറഗോട്ടെക്ക് ഒഴുകിയത്..!
ജനാധിപത്യ സംവിധാനത്തെ പണാധിപത്യത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇവരാണ് ആക്ടിവിസ്റ്റുകള്‍ക്കും കലാകാരന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ രാജ്യദ്രോഹമാരോപിച്ച് സ്വയം ദേശസ്‌നേഹിയാണെന്ന് മേനി നടിച്ച് നടന്നത്.. രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസ്സിനെ പണമെറിഞ്ഞ് അപമാനിച്ച ഓരോരുത്തരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി കാരാഗ്രഹത്തിലടക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്
إرسال تعليق