കേന്ദ്രസര്‍ക്കാരിന്റെ പൗരത്വനിയമഭേദഗതി നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി ബില്ലില്‍ സംസ്ഥാനത്തിന്റെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ആ നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി ചില ഘട്ടങ്ങളിലായി പൗരത്വനിയമം നടപ്പിലാക്കുമെന്ന രീതിയില്‍ പ്രഖ്യാപനം നടത്തിയിരുന്നു. രാജ്യത്തെ ചിലയിടങ്ങളില്‍ നിയമം നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ച നിലയുമുണ്ട്. പക്ഷേ അപ്പോഴെല്ലാം ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളത് ഇവിടെ അത് നടപ്പിലാക്കാന്‍ പോകുന്നില്ല എന്നാണ് കേരളം ഉറപ്പിച്ചുപറയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
إرسال تعليق