കോഴിക്കോട് | കുറ്റ്യാടിക്ക് സമീപം തീക്കുനി കാരേക്കുന്ന് പള്ളിക്കടുത്ത് വെച്ച് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. പതിരാപ്പറ്റ സ്വദേശികളായ അബ്ദുള്‍ ജാബിര്‍, റഹീസ്, കാവിലംപാറ സ്വദേശി ജെറിന്‍ എന്നിവരാണ് മരിച്ചത്. അമിത വേഗതയും ശക്തമായ മഴയുമാണ് അരപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കൊയിലാണ്ടി ആശുപത്രി, വടകര സഹകരണ ആശുപത്രി, സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലായി സൂക്ഷിച്ചിരിക്കുകയാണ്.
إرسال تعليق