ഉപഭോക്താക്കളുടെ സുരക്ഷക്കായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ ‘സുരക്ഷിത ഇന്റര്‍നെറ്റ്’ സേവനം അവതരിപ്പിച്ചു




ന്യൂഡല്‍ഹി 

 ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ ‘സുരക്ഷിത ഇന്റര്‍നെറ്റ്’ ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചു. വൈറസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മാല്‍വെയറുകളെയും ബ്ലോക്ക് ചെയ്യാനും അപകടകരമായ വൈബ്‌സൈറ്റുകളെയും ആപ്പുകളെയും തടയാനും ഈ സംവിധാനത്തിലൂടെ സാധിക്കും. എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറുമായി വൈഫൈ ആയി കണക്ട് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളും എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് സുരക്ഷിതമാക്കുമെന്നതും സവിശേഷതയാണ്.

വീട്ടിലിരുന്നുള്ള ജോലി, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങീ ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ബഹുമുഖ സുരക്ഷാ മോഡുകള്‍ ‘സുരക്ഷിത ഇന്റര്‍നെറ്റ്’ വാഗ്ദാനം ചെയ്യുന്നു. ചൈല്‍ഡ് സേഫ്, സ്റ്റഡി മോഡ് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും അഡള്‍ട്ട്/ഗ്രാഫിക്ക് ഉള്ളടക്കങ്ങളും ഉപഭോക്താക്കള്‍ക്ക് തടയാവുന്നതാണ്. അതുവഴി ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്നും സുരക്ഷിതരാകാം.

സിഇആര്‍ടി ഡാറ്റ അനുസരിച്ച് 2020ല്‍ സൈബര്‍ ആക്രമണം 300 ശതമാനമാണ് കൂടിയത്. കഴിഞ്ഞ 12 മാസത്തിനിടെ 59 ശതമാനം മുതിര്‍ന്ന പൗരന്മാരും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് നോര്‍ട്ടണ്‍ സൈബര്‍ സേഫ്റ്റി ഇന്‍സൈറ്റിന്റെ ആറാമത് വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

എയര്‍ടെല്‍ എക്‌സ്ട്രീം വരിക്കാര്‍ക്ക് മാസം 99 രൂപയ്ക്ക് സേവനം ലഭിക്കും. 30 ദിവസത്തേക്ക് കോംപ്ലിമെന്ററി ട്രയലുണ്ട്. അതിനുശേഷമായിരിക്കും ബില്ലിങ് ആരംഭിക്കുക. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ ആക്ടിവേറ്റും ഡീ ആക്ടിവേറ്റും ചെയ്യാന്‍ സാധിക്കും.


Post a Comment

أحدث أقدم