ഇന്ധന വില വർദ്ധനവിനെതിരെ ബദിയഡുക്ക ടൗണിൽ 'സെഞ്ച്വറി ചാലഞ്ച് പ്രതിഷേധം നടത്തി അൽ ഇസ്വാബ ഗ്രൂപ്പ് ഓഫ് പുളിന്റടി.

ബദിയടുക്ക : 
അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവിനെതിരെ ബദിയഡുക്ക ടൗണിൽ 'സെഞ്ച്വറി ചാലഞ്ച്' എന്ന പേരിൽ വ്യത്യസ്ഥമായ പ്രതിഷേധം നടത്തി അൽ ഇസ്വാബ ഗ്രൂപ്പ് ഓഫ് പുളിന്റടി.

പ്രതീകാത്മകമായി ഇന്ധനം തീർന്ന വാഹനം ബദിയഡുക്ക ടൗണിലൂടെ വലിച്ച് കൊണ്ടായിരുന്നു പ്രതിഷേധം. 
സാമൂഹിക സാംസ്കാരിക സാന്ത്വന രംഗങ്ങളിൽ സജീവമായ അൽ ഇസ്വാബ പുളിന്റടിയുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. 

മുദ്രാവാക്യം വിളികളോടെ പെട്രോൾ പമ്പിലെത്തിയ പ്രതിഷേധവണ്ടി ജനശ്രദ്ധയാകർശിച്ചു.

അമിത വില ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാരുകൾക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ടീം അൽ ഇസ്വാബ പുളിന്റടി ഭാരവാഹികൾ അറിയിച്ചു.
അഷ്റഫ് പി.എ. , അൽത്താഫ് ഏണിയാടി , ഹക്കീം മാലിക്ക് , സഹദ് സലീം , മുഹമ്മദ് സിയാദ് എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم