തടി കുറയ്ക്കാന്‍ ഇനി ജിമ്മില്‍ പോകേണ്ട; ഭക്ഷണത്തിനോപ്പം ഇഞ്ചി ഇത് പോലെ കഴിച്ചു നോക്കൂ


വണ്ണം കൂടുന്നതോടെ മനുഷ്യരില്‍ ആരോഗ്യപ്രശ്‌നങ്ങളും വര്‍ധിക്കാറുണ്ട്. വണ്ണം കുറയ്ക്കാന്‍ പല വഴികളും തേടുന്നവരാണ് നമ്മളില്‍ പലരും. ജിമ്മുകള്‍ കയറി ഇറങ്ങുന്നതിന് മുന്‍പും, കീറ്റോ ഡയറ്റ് ഫോളോ ചെയ്യുന്നതിന് മുന്‍പും ഒന്ന് ശ്രദ്ധിക്കാം. വണ്ണം കുറയ്ക്കാന്‍ വീട്ടില്‍ തന്നെയുണ്ട് ചില പൊടിക്കൈകള്‍. ഇഞ്ചി മിക്ക ഇന്ത്യയിലെയും വീടുകളിലും കാണാറുണ്ട്. പല കറികളിലും ചേര്‍ക്കുന്ന സാധാരണ ചേരുവകളില്‍ ഒന്നാണ് ഇഞ്ചി.

പരമ്പരാഗത ചികിത്സാ രീതിയില്‍ ഇഞ്ചിക്ക് പ്രധാന സ്ഥാനം തന്നെയുണ്ട്. ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയില്‍ വിവിധ രോഗങ്ങള്‍ ഭേദമാക്കുന്നതിന് ഔഷധസസ്യമായി കണക്കാക്കുന്നത് ഇഞ്ചിയാണ്. ഇഞ്ചിയില്‍ ജിഞ്ചറോള്‍സ്, ഷോഗോള്‍സ് എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവര്‍ത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. വണ്ണം കുറയ്ക്കാന്‍ ഇത്തരത്തില്‍ ഇഞ്ചി രണ്ട് രീതിയില്‍ ഉപയോഗിക്കാം.

ആപ്പിള്‍ സിഡര്‍ വിനാഗിരിക്കൊപ്പം ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ആപ്പിള്‍ സിഡര്‍ വിനാഗിരിയില്‍ പ്രോബയോട്ടിക് മൂലകങ്ങളും ആന്റിഓക്‌സിഡന്റ് ഗുണങ്ങളും ഉണ്ട്. ഇവ മറ്റ് ജീവിതശൈലി രോഗകളെ അകറ്റി നിര്‍ത്താന്‍ സാഹായിക്കും. നാരങ്ങ നീരില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നതിലൂടെ ഭാരം കുറയും. വിശപ്പിനെ ഒഴിവാക്കാന്‍ നാരങ്ങ നീര് സഹായിക്കും. ഒപ്പം തന്നെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. പ്രതിരോധശേഷിക്ക് ആവിശ്യമായ വിറ്റാമിന്‍ സിയും നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇഞ്ചി ചായയിലു കുടിക്കുന്ന ചെറുചൂടുവെള്ളത്തിലോ ഇത്തരത്തില്‍ ചേര്‍ത്ത് കുടിക്കാം. വണ്ണം കുറയ്ക്കാന്‍ ദിവസവും ഈ ഇഞ്ചി ചേര്‍ത്ത പാനീയം കുടിക്കാവുന്നതാണ്.


Post a Comment

أحدث أقدم