കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പുല്‍വാമ നഗരപ്രദേശത്ത് തന്നെയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് കശ്മീര്‍ പോലീസ് ട്വീറ്റ് ചെയ്തു. സൈന്യം നിലയുറപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റ്ററില്‍ പങ്കുവച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

 

Post a Comment

أحدث أقدم