സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ദിവസവും വീണ്ടും കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി വ്യാപാരികള്‍. വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. തങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍ അറിയിച്ചു.
കേരളത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കണം എന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകള്‍ കോഴിക്കോട് ഇന്ന്ക ളക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് നാളെ എല്ലാ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്. പക്ഷെ മുഖ്യമന്ത്രി വിളിച്ച് സംസാരിച്ചതായും വെള്ളിയാഴ്ച വീണ്ടും ചര്‍ച്ച നടത്താമെന്ന് അറിയിക്കുകയും ചെയ്തെന്ന് ടി നസറുദ്ദീന്‍ പറഞ്ഞു. ഇതോടുകൂടിയാണ് കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്മാറുന്നതായി വ്യാപാര വ്യവസായി ഏകോപന സമിതി അറിയിച്ചത്.
إرسال تعليق